തിരുവനന്തപുരം: കുണ്ടറ പീഡനശ്രമ കേസില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. തിരുവനന്തപുരം റേഞ്ച് ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിനാണ് ഇത് സംബന്ധിച്ച് അന്വേ,ണം നടത്തിയത്. റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി.
പരാതിക്കാരിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ മനസിലാക്കിയിരുന്നു. പക്ഷെ ഒരു സ്ത്രീയുടെ പരാതി എന്ന നിലയില്‍ പ്രാഥമിക അന്വേഷണം നടത്തിയ കുണ്ടറ പൊലീസ് നിയമപരമായി പരാതി തീര്‍പ്പാക്കിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് മാസങ്ങള്‍ക്ക് മുമ്ബ് നടന്ന സംഭവത്തില്‍ കഴിഞ്ഞ മാസം 28നാണ് പരാതി നല്‍കിയത്. പരാതിക്കായി വ്യക്തമായ മൊഴിയും തെളിവുകളോ ഹാജരാക്കിയില്ല. മാത്രമല്ല പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഡി.ഐ.ജി പറയുന്നു. ക്രിമിനല്‍ കേസി പ്രതിയായ പരാതിക്കാരുയുടെ അച്ഛനെ എന്‍.സി.പിയില്‍ നിന്ന് പുറത്താക്കി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പരാതിക്കാരി ആരോപണം ഉന്നയിച്ച പത്മകാരനായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.