കൊച്ചി: രാജ്യദ്രോഹ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താന നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ രാജ്യദ്രോഹ കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും തന്റെ വിമര്‍ശനങ്ങള്‍ കലാപങ്ങള്‍ക്ക് വഴിവെച്ചിട്ടില്ലെന്നുമാണ് ഐഷയുടെ നിലപാട്.
അതേസമയം, ഐഷക്കെതിരെ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും ഹര്‍ജി തള്ളണമെന്നുമാണ് ലക്ഷദ്വീപ് പോലീസ് കോടതിയെ അറിയിച്ചത്. കൂടാതെ ആയിഷയുടെ സാന്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെന്നും പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഇതുവരെ കൈമാറിയിട്ടില്ലെന്നും ദ്വീപ് ഭരണകൂടം കോടതിയെ അറയിച്ചിട്ടുണ്ട്. അതേസമയം, ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ബയോവെപ്പണ്‍ എന്ന് പരാമര്‍ശിച്ചതിനെതിരെ ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് അയിഷ സുല്‍ത്താനയ്‌ക്കെതിരെ കേസെടുത്തത്. രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ, 153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിയ്ക്കുന്നത്.