മലപ്പുറം: മലപ്പുറം മക്കരപ്പറമ്പില്‍ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. മീറ്റിംഗ് കൂടുകയായിരുന്ന ജില്ലാ നേതാവ് ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. 11 യുഡിഎഫ് പഞ്ചായത്ത് അംഗങ്ങളും മറ്റുനേതാക്കളും കുടുങ്ങിക്കിടക്കുന്നു. അതേസമയം, സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി റൂം തുറന്നു. തുടര്‍ന്ന് പൊലീസിന്റെ നേതൃത്വത്തില്‍ ലീഗ് നേതാക്കളും യൂത്ത് ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പൂട്ടിയിടുന്നതില്‍ എത്തിച്ചത്. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് മരണപ്പെട്ടിരുന്നു.