പാലക്കാട്: ചിറ്റൂരിൽ ബിജെപി പ്രാദേശിക നേതാവിന് വെട്ടേറ്റു. ആർഎസ്എസ്-ബിജെപി സംഘർഷത്തിനിടെയാണ് വെട്ടേറ്റത്. നല്ലേപ്പിള്ളി പഞ്ചായത്തിലെ കൊറ്റമംഗലത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം. ബിജെപിയുടെ പഞ്ചായത്ത് ചുമതലയുള്ള കൊറ്റമംഗലം ഒഴിവുപാറ സ്വദേശി വിനോദിനാണ് വെട്ടേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗം വിനോദ് ഉൾപ്പെടെ നാലു പേർക്കെതിരെ കേസെടുത്തു. ഒലുവപ്പാറ സ്വദേശികളായ സുജിത്ത്, സിജിൻ, മോഹനൻ, അനീഷ് എന്നിവർക്കെതിരെ കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്തു. ശനിയാഴ്ച്ച രാത്രി 8.30 ഓടെയാണ് സംഭവം. ചിറ്റൂർ നിയോജക മണ്ഡലത്തിൽ വർഷങ്ങളായി ആർഎസ്എസ്- ബിജെപി ഭിന്നത രൂക്ഷമാണ്.