ന്യൂഡൽഹി: ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യയുടെ കായിക താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ എല്ലാ പിന്തുണയും കായിക താരങ്ങള്‍ക്കുണ്ടാകുമെന്നും അവരോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും മന് കി ബാത്തിന്റെ എഴുപത്തിയൊന്‍പതാം ലക്കത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഒളിമ്പിക്സ് ആദ്യ ദിനത്തിൽ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ മീരാബായ് ചാനുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ അഭിനന്ദനം അറിയിച്ചിരുന്നു. ചാനുവിന്റെ വിജയം ഓരോ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുന്നതാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.