തിരുവനന്തപുരം; വേൾഡ് മലയാളി കൗൺസിൽ തങ്ങളുടെ ടിവി ക്യാമ്പയിൻ പ്രൊജക്ടിന്റെ ഭാഗമായ് കേരളത്തിലെ ജില്ലകളിൽ അങ്ങോളമിങ്ങോളം അർഹരായ കുട്ടികൾക്ക് പഠനസൗകര്യത്തിനായ് ടിവികൾ വിതരണം ചെയ്യുന്നു.ഇടുക്കി/എറണാകുളം ജില്ലകളിൽ നിന്നുള്ള കുട്ടികൾക്ക് ടെലിവിഷൻ വിതരണ ചടങ്ങ് കേരള ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു.
കേരളത്തിലെ മറ്റ് ജില്ലകളിൽ കൂടി വരും ദിവസങ്ങളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതാണെന്ന് ദുബൈ പ്രൊവിൻസ് പ്രസിഡന്റ് ശ്രീ ഷുജ സോമൻ, സെക്രട്ടറി ശ്രീ ഷാജി അബ്ദുൽ റഹീം അറിയിച്ചു. ഗ്ലോബൽ വി പി അഡ്മിൻ ശ്രീ ജോൺ മത്തായ്, മിഡിൽ ഈസ്റ്റ് കോ- ഓർഡിനേറ്റർ ശ്രീ ഷൈൻ ചന്ദ്രസേനൻ, ദുബായ് പ്രൊവിൻസ് ചെയർമാൻ ശ്രീ ശശി നായർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.