ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ജീവിത ശൈലികൾ, വ്യായാമക്കുറവ്, ഭക്ഷണ ശീലം എന്നിവ മൂലം ഹൃദയ രോഗങ്ങൾ പിടിപെടാം. വളരെ വൈകി മാത്രമേ ഇത്തരം രോഗമാണ് തിരിച്ചറിയുകയുള്ളു. എന്നാൽ ഹാർട്ടിൽ ബ്ലോക്ക് ഉണ്ടായെന്ന് തിരിച്ചറിയാൻ ചില സൂചനകൾ ശരീരം നൽകും. അവ എന്തൊക്കെയാണെന്ന് നോക്കാം
നെഞ്ചുവേദന
നെഞ്ചുവേദന അനുഭവപ്പെടുന്നത് പ്രധാന സൂചനയാണ് . നെഞ്ചിനകത്ത് സമ്മര്‍ദ്ദം അനുഭവപ്പെടുന്നതും ബ്ലോക്കിന്‍റെ ലക്ഷണമാണ്. അതുപോലെ നെഞ്ചില്‍ കനവും ബ്ലോക്കുണ്ടെങ്കില്‍ അനുഭവപ്പെടാം. ഈ പ്രയാസങ്ങളെല്ലാം നെഞ്ചില്‍ നിന്ന് കൈകളിലേക്കും കഴുത്തിലേക്കും പ്രവഹിക്കുന്നതായും തോന്നാം. പ്രത്യേകിച്ച് ശരീരമനങ്ങി എന്തെങ്കിലും ചെയ്യുകയോ ജോലിയിലോ ആകുമ്പോഴാണിവയെല്ലാം അനുഭവപ്പെടുക.
ശ്വാസതടസം
ശ്വാസതടസം നേരിടുന്നതും ബ്ലോക്കിന്‍റെ സൂചനയാകാം. രക്തയോട്ടം കുറയുന്നതിന്‍റെ ഭാഗമായാണ് ഇങ്ങനെ ശ്വാസതടസമുണ്ടാകുന്നത്. പ്രത്യേകിച്ച് എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുമ്പോള്‍, അല്ലെങ്കില്‍ സ്ട്രെസ് ഏറുമ്പോള്‍. ശ്വാസം വലിച്ചെടുക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ തന്നെ ഹൃദയത്തിന്‍റെ കാര്യം പരിശോധിക്കുന്നതാണ് നല്ലത്.
തലകറക്കം
തലകറക്കം അനുഭവപ്പെടുന്നതും ബ്ലോക്കിന്‍റെ സൂചനയാകാം. ഇതും ഹൃദയത്തിലേക്ക് ആവശ്യത്തിന് രക്തം എത്താതിനെ തുടര്‍ന്നാണുണ്ടാകുന്നത്. നെഞ്ചില്‍ വേദന, സമ്മര്‍ദ്ദം, ശ്വാസതടസം എന്നിവയ്ക്കൊപ്പം തലകറക്കവും അനുഭവപ്പെടാറുണ്ടെങ്കില്‍ തീര്‍ച്ചയായും ഹൃദയത്തിന്‍റെ കാര്യം പരിശോധിക്കണം.
തളര്‍ച്ച
വല്ലാത്ത തളര്‍ച്ച അനുഭവപ്പെടുന്നതിന് പിന്നിലും ബ്ലോക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. ബ്ലോക്ക് കാരണം ഹൃദയത്തിലേക്കെത്തുന്ന രക്തത്തില്‍ അളവ് കുറവാകുമ്പോള്‍ ആണ് തളര്‍ച്ച അനുഭവപ്പെടുന്നത്. എപ്പോഴും കാര്യമായ ക്ഷീണവും ഉന്മേഷക്കുറവും നേരിടുന്നുവെങ്കില്‍ തീര്‍ച്ചയായും ഹൃദയാരോഗ്യം പരിശോധിച്ച് ഉറപ്പുവരുത്തുന്നതാണ് നല്ലത്.
നെഞ്ചിടിപ്പ്
നെഞ്ചിടിപ്പ് ഉയരുന്നതോ അല്ലെങ്കില്‍ നെഞ്ചിടിപ്പില്‍ സാധാരണയില്‍ കവിഞ്ഞ വ്യത്യാസം കാണുന്നതോ ബ്ലോക്ക് സൂചനയാകാം. അതിനാല്‍ തന്നെ ഈ ലക്ഷണവും നിസാരമാക്കി തള്ളിക്കളയരുത്.