മൂന്നാര്‍: മൂന്നാറില്‍ അഞ്ച് കിലോ തൂക്കമുള്ള തിമിംഗല ഛര്‍ദിയുമായി അഞ്ച് പേര്‍ പിടിയിലായി. തമിഴ്‌നാട് ദിണ്ഡുക്കല്‍ വത്തലഗുണ്ട് സ്വദേശികളായ മുരുകന്‍, രവികുമാര്‍, തേനി പെരിയകുളം സ്വദേശി വേല്‍മുരുകന്‍, സേതു, മൂന്നാര്‍ സെവന്‍മല സ്വദേശിയായ മുനിയ സ്വാമി എന്നിവരാണ് പിടിയിലായത്.
വനം വകുപ്പ് വിജിലന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് മൂന്നാറിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് ഇവരെ പിടികൂടിയത്. മൂന്നാര്‍ ഫോറസ്റ്റ് റേഞ്ച് ആഫീസര്‍ ഹരീന്ദ്രകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പഴയ മൂന്നാറിലെ ഒരു ലോഡ്ജ് ഉടമയായ മുരുകന് വില്‍ക്കാനായാണ് ആംബര്‍ ഗ്രിസ് പ്രതികള്‍ കൊണ്ടുവന്നതെന്നാണ് വിവരം. ഇയാളെ പിടികൂടാനായിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് റേഞ്ച് ആഫീസര്‍ പറഞ്ഞു.