തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17518 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 132 പേർ കോവിഡ് ബാധിച്ച് മരിച്ചു. മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.1 ആണ്.
ഇന്നലെ ടി.പി.ആർ 12.38 ആയിരുന്നു. 11 ജില്ലകളിലും പത്ത് ശതമാനത്തിന് മുകളിലാണ് ടി.പി.ആർ. 17 ശതമാനമുള്ള മലപ്പുറമാണ് ടി.പി.ആറിൽ ഏറ്റവും മുന്നിൽ. ജില്ലകളിൽ പൊതുവിൽ കോവിഡ് പ്രതിരോധം ഫലപ്രദമായി നീങ്ങുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.