മലപ്പുറം: ചാലിയാർ പഞ്ചായത്തിലെ മതിൽമൂലയിൽ മലവെള്ളപാച്ചിൽ. മലവെള്ളപാച്ചിലിനെ തുടർന്ന് കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകുന്നു. സമീപത്തെ വീടുകളിൽ വെള്ളം കയറി. ഉരുള്‍പൊട്ടലിന് സമാനമായി ശക്തമായ രീതിയിലാണ് വെള്ളം എത്തുന്നത്. എന്നാല്‍ ഇത് മലവെള്ളപ്പാച്ചില്‍ തന്നെയാണെന്ന് റവന്യു ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രദേശത്ത് നിന്ന് മാറി താമസിക്കാന്‍ പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസമായി ശക്തമായ മഴയാണ് പ്രദേശത്ത്. മഴ വെള്ളം ശക്തമായതോടെ കാഞ്ഞിരപ്പുഴ നിറഞ്ഞു. ഇതേതുടർന്ന് കാഞ്ഞിരപ്പുഴ ഡാം തുറക്കുന്നുണ്ട്.
കാഞ്ഞിരപ്പുഴ ഡാം തുറക്കുന്നതിനാൽ ഭാരതപ്പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. നിലവിൽ നിറഞ്ഞ് നിൽക്കുന്ന ഭാരതപ്പുഴയിലേക്ക് ഈ വെള്ളം കൂടി എത്തുന്നതിനാൽ ഭാരതപ്പുഴയുടെ തീരത്തു താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകുന്നുണ്ട്. ഇത് സംബന്ധിച്ച് മലപ്പുറം കളക്ടറേറ്റിലെ ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗത്തിൽ നിന്ന് പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.