തിരുവനന്തപുരം: തന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്. എന്തുകൊണ്ടാണ് തന്റെ അക്കൗണ്ട്
നിര്‍ജ്ജീവമാക്കിയതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കണമെന്ന് കെ.സി ജോസഫ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് കെസി ജോസഫ് ഇക്കാര്യം അറിയിച്ചത്.
‘കെ.സി ജോസഫ്99 എന്ന എന്റെ അക്കൗണ്ട് എന്തുകൊണ്ട് നിര്‍ജ്ജീവമാക്കി എന്ന് വ്യക്തമാക്കണമെന്ന് ഞാന്‍ ഫേസ്ബുക്കിനോട് അഭ്യര്‍ഥിക്കുന്നു. ഞാന്‍ നിങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് ലംഘിച്ചു എന്ന് പറഞ്ഞാല്‍ പോരാ. എന്താണ് ലംഘനമെന്ന് കൃത്യമായി പറയൂവെന്ന് കെസി ജോസഫ് ട്വീറ്റ് ചെയ്തു.
I request @Facebook to let me know the reason for deactivating my FB account,kcjoseph99 . Instead of saying that I had violated your community standards, please inform me the specific violation
— KC Joseph (@kcjoseph99) July 14, 2021