കൊൽക്കത്ത: മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ ജീവിതം ബോളിവുഡ് സിനിമയാകുന്നു. തന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ രൺബീർ കപൂറിനെ ഗാംഗുലി നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്. വമ്പൻ മുതൽ മുടക്കിൽ ബ്രഹ്മാണ്ഡ ചിത്രമാകുമെന്നാണ് വിവരം.
ഹിന്ദിയിൽ നിർമ്മിക്കുന്ന ചലച്ചിത്രത്തിൻ്റെ സംവിധായകൻ ആരെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ക്രിക്കറ്റ് താരത്തിൽ നിന്ന് തുടങ്ങി നായകനായി പിന്നീട് ബിസിസിഐ പ്രസിഡന്റ് സ്ഥാനം വരെയുള്ള സൗരവിന്റെ യാത്രയാകും സിനിമയിലെ ഇതിവൃത്തം. പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായാൽ ഉടൻ തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങും.