കൊച്ചി: എറണാകുളം ഉദയ൦പേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു.എംഎൽഎ റോഡിലെ താമസക്കാരനായ ഞാറ്റിയിൽ സന്തോഷാണ് മരിച്ചത്. മകന്റെ തുടർച്ചയായുള്ള മർദനം മൂലമാണ് കൊലപാതകമെന്നാണ് സോമൻ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. സോമനും സന്തോഷും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. മദ്യപിച്ച് ഇരുവരും തമ്മിൽ കലഹം പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
സംഭവത്തിൽ അച്ഛൻ മണിയനെ പോലീസ് അറസ്റ്റു ചെയ്തു.