ആവശ്യമായ ചേരുവകൾ
ഉണക്കച്ചെമ്മീന്‍ -200 ഗ്രാം
ചക്കക്കുരു -100 ഗ്രാം (കനംകുറച്ച് നീളത്തില്‍ അരിഞ്ഞത്)
മാങ്ങ -100 ഗ്രാം (കനംകുറച്ച് നീളത്തില്‍ അരിഞ്ഞത്)
തേങ്ങ -ഒന്നര കപ്പ്
മഞ്ഞള്‍പ്പൊടി -ഒരു ടീസ്പൂണ്‍
മുളകുപൊടി -നാല് ടീസ്പൂണ്‍
മല്ലിപ്പൊടി -രണ്ട് ടീസ്പൂണ്‍
ചുവന്നുള്ളി അരിഞ്ഞത് -രണ്ട് ടേബ്ള്‍സ്പൂണ്‍
വെളുത്തുള്ളി -നാല് അല്ലി ചതച്ചത്
വെളിച്ചെണ്ണ -രണ്ട് ടേബ്ള്‍സ്പൂണ്‍
കടുക് -ഒരു ടീസ്പൂണ്‍
കറിവേപ്പില -രണ്ട് തണ്ട്
വെള്ളം -ഒന്നര കപ്പ്
തയാറാക്കുന്ന വിധം
മണ്‍ചട്ടി അടുപ്പില്‍വെച്ച് ഉണക്കച്ചെമ്മീനും ചക്കക്കുരുവും അല്‍പ്പം വെള്ളമൊഴിച്ച് വേവിക്കുക. ചക്കക്കുരു വേവാറാകുമ്പോള്‍ മാങ്ങ ചേര്‍ക്കുക. തേങ്ങ, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
ചെമ്മീന്‍കൂട്ട് വെന്ത് കഴിയുമ്പോള്‍ അരപ്പുചേര്‍ക്കുക. നന്നായി തിളച്ച ശേഷം വാങ്ങിവെക്കുക. ചീനചട്ടിയില്‍ ചൂടായ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ചുവന്നുള്ളി, കറിവേപ്പില എന്നിവ മൂപ്പിക്കുക. ഇത് കറിയിലൊഴിച്ച് ചെറുതായി ഇളക്കിവെക്കുക. ആവശ്യമെങ്കില്‍ മാത്രം അല്‍പ്പം ഉപ്പു ചേര്‍ക്കുക.