ആവശ്യമായ ചേരുവകൾ
അരിപ്പൊടി -നാല് കപ്പ്
എണ്ണ -അഞ്ച് കപ്പ്
ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം
അരിപ്പൊടിയില്‍ പാകത്തിന് വെള്ളം ഒഴിച്ച് ഉപ്പും ചേര്‍ത്ത് മയത്തില്‍ കുഴച്ചുവെക്കുക. ഇത് ചെറു ഉരുളകളാക്കി വാഴയിലയില്‍വെച്ച് ചെറുപൂരികളായി പരത്തിവെക്കുക. ഇവ ചൂടെണ്ണയിലിട്ട് വറുത്ത് പൊന്‍നിറമാക്കി കോരുക. എണ്ണമയം നീക്കി വെജിറ്റബ്ള്‍ കറിയും ചേര്‍ത്ത് കഴിക്കുക.