കോഴിക്കോട്: കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നേട്ടീസ്. ചൊവ്വാഴ്ച രാവിലെ തൃശ്ശൂര്‍ പോലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. കോഴിക്കോട്ടെ വീട്ടില്‍ നേരിട്ടെത്തിയാണ് പോലീസ് സംഘം നോട്ടീസ് നല്‍കിയത്.
തൃശൂര്‍- എറണാകുളം ഹൈവേയിലെ കൊടകരയില്‍ നടന്ന ഒരു അപടകത്തിന് ശേഷമുണ്ടായ കവര്‍ച്ചയില്‍ നിന്നാണ് കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെ മുഴുവന്‍ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ കള്ളപ്പണക്കേസിന്റെ തുടക്കം. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയായിരുന്നു അപകടം. മൂന്നരക്കോടി രൂപയാണ് കവര്‍ന്നിരുന്നത്. തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ബി.ജെ.പി സംസ്ഥാനത്തെത്തിച്ച ഫണ്ടാണ് കവര്‍ന്നത് എന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.
കവര്‍ച്ചപ്പണത്തില്‍ ഇതുവരെ 1.42 കോടി രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു സ്ത്രീയുള്‍പ്പെടെ ഇരുപതിലധികം പേരാണ് സംഭവത്തില്‍ അറസ്റ്റിലായിട്ടുള്ളത്.

















