തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഡി.ജി.പി വൈ അനില്‍കാന്ത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നൽകും. ഗാര്‍ഹിക പീഡന പരാതിയില്‍ കര്‍ശന നടപടിയുണ്ടാകും. സ്ത്രീധനമടക്കമുള്ള വിഷയങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.
സ്ത്രീ സുരക്ഷയിൽ എൻജിഒമാരുടെ സഹായം തേടും. അടിസ്ഥാന പോലീസിംഗ് നവീകരിക്കുമെന്നും ഡിജിപി പറഞ്ഞു. എല്ലാ കേസുകളും വേഗത്തിൽ തീർപ്പാക്കും. സ്വർണക്കടത്ത് ഉൾപ്പടെയുള്ള കേസുകൾ പ്രത്യേക പരിഗണന നൽകി അന്വേഷിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

















