തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പുതിയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിലും പാർട്ടി തീരുമാനം ഇന്നുണ്ടായേക്കും. പാർട്ടി സംസ്ഥാന സമിതിയംഗമായ സൂസൻ കോടിക്കാണ് സാധ്യതയേറുന്നത്. ജില്ലാ തലത്തിൽ തെരഞ്ഞെടുപ്പ് റിവ്യു പൂർത്തിയായ സാഹചര്യത്തിൽ സംസ്ഥാന തല റിപ്പോർട്ടിനും അന്തിമ രൂപം നൽകും.
അതേസമയം, രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രതികളായ അർജുൻ ആയങ്കിയെയും മുഹമ്മദ് ഷെഫീഖിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അഞ്ചാം ദിവസമാണ് അർജുനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.അന്വേഷണം മുൻപോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന മൊഴികൾ ഇതുവരെ അർജുനിൽ നിന്ന് ലഭിച്ചിട്ടില്ല.

















