ഇടുക്കി; കടബാധ്യതയെ തുടര്‍ന്ന് ഗൃഹനാഥന് ആത്മഹത്യ ചെയ്തു. ഇടുക്കി പാമ്പാടുംപാറ നെല്ലിപ്പാറയില്‍ സന്തോഷ് (45) ആണ് ആത്മഹത്യ ചെയ്തത്.കടമെടുത്ത പണത്തിന്റെ തിരിച്ചടവ് ആവശ്യപ്പെട്ടു സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഭാര്യ ഗീത പറഞ്ഞു. കോവിഡ് ലോക്ക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു വായ്പ തിരിച്ചടവ് മുടങ്ങിയത്.കടക്കെണി മൂലം ആത്മഹത്യ ചെയ്യുന്നുവെന്ന സന്തോഷിന്റെ ആത്മഹത്യാകുറിപ്പും കണ്ടെത്തി.