തിരുവനന്തപുരം; അടിമലത്തുറ കടല്‍ത്തീരത്ത് നായയെ ചൂണ്ടയില്‍ കോര്‍ത്ത് തല്ലിക്കൊന്നു. അടിമലത്തുറയില്‍ ക്രിസ്തുരാജ് എന്നയാളുടെ ലാബ്രഡോര്‍ ഇനത്തിലെ വളര്‍ത്തുനായയെയാണ് മൂന്ന് യുവാക്കളുടെ സംഘം ഇത്തരത്തില്‍ കൊലപ്പെടുത്തിയത്. ചൂണ്ടയില്‍ കൊളുത്തി കെട്ടിത്തൂക്കിയ ശേഷം മരത്തടി കൊണ്ടാണ് അടിച്ചു കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു.
അടിമലത്തുറ സ്വദേശികളായ സുനില്‍ (22), സില്‍വസ്റ്റര്‍ (20) എന്നിവരെയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 17-കാരനെയുമാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.സംഘത്തിലുണ്ടായിരുന്ന 17-കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്നാണ് സംഭവം വിഴിഞ്ഞം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിഴിഞ്ഞം ഇന്‍സ്പെക്ടര്‍ ജി.രമേശ്, എസ്.ഐ. സി.ബി. രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അടിമലത്തുറയില്‍ നിന്ന് മൂന്നംഗ സംഘത്തെ അറസ്റ്റുചെയ്തു.