കൊച്ചി: മീ ടൂ ആരോപണങ്ങളിലൂടെ ശ്രദ്ധ നേടിയ ഡബ്ല്യൂസിസി അംഗം രേവതി സമ്പത്ത് ഉന്നയിച്ച ആരോപണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചാ വിഷയമാണ്. ആരോപണങ്ങൾ കേരളത്തിലെയും പുറത്തുമുള്ള മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ നൽകുകയും കൂടി ചെയ്തതോടെ ആരോപണ വിധേയരായവർ സമൂഹത്തിന്റെ മുൻപിൽ സ്ത്രീ പീഡകരായി. 14 പേരുടെ പേരുകൾ ലിസ്റ്റ് ചെയ്‌ത് ഇട്ടായിരുന്നു ഇവരുടെ മീ ടു ആരോപണം. തന്നെ ലൈംഗികമായും, മാനസികമായും, വൈകാരികമായും, വാക്കുകളിലൂടെയും ഇവർ പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം.
എന്നാൽ ഇവരിൽ എല്ലാവരും എല്ലാ തരം പീഡനവും നടത്തിയില്ല. പലരും പല തരത്തിലാണ് തന്നെ ദ്രോഹിച്ചത് എന്ന് രേവതി തന്നെ പറയുന്നുണ്ട്. പക്ഷേ ഇവർ ഇത് തുറന്ന് പറഞ്ഞത് രണ്ട് ദിവസത്തിന് ശേഷമുള്ള ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു. എന്നാൽ അതിനോടകം തന്നെ ഇവരുടെ ആദ്യത്തെ ആരോപണം ഏറ്റുപിടിച്ച ഏതാനും മാധ്യമങ്ങൾ ലിസ്റ്റിൽ ഉള്ള മുഴുവൻ പേരെയും ലൈംഗിക പീഡകർ എന്ന രീതിയിൽ വാർത്തകൾ നൽകി. ഇത് ലിസ്റ്റിലുള്ള പലരുടെയും ജീവിതത്തിന്റെ താളം തെറ്റിച്ചു.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Frevathy.sampath.16%2Fvideos%2F2563063094003407%2F&show_text=false&width=267&t=0
ആരോപണത്തിൽ അഞ്ചാം സ്ഥാനത്തായി പേര് പറയപ്പെട്ട വ്യക്തിയാണ് കേരള ഫാഷൻ ലീഗ് സ്ഥാപകൻ അഭിൽ ദേവ്. രേവതി സമ്പത്ത് ഉന്നയിച്ച ആരോപണങ്ങൾ കാരണം തനിക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ ഏറെയാണെന്ന് അഭിൽ ദേവ് പറയുന്നു. ഒരൊറ്റ ആരോപണം കാരണം തനിക്ക് മറ്റുള്ളവരുടെ മുന്നിൽ ഉണ്ടായ നാണക്കേട് ചെറുതല്ലെന്ന് അഭിൽ ദേവ് പറയുന്നു. ഇതിന്റെ വിഷമം മൂലം തന്റെ വീട്ടിൽ ഒരു മരണം സംഭവിച്ചില്ല എന്നത് തന്റെ ഭാഗ്യമായി കരുതുകയാണ് അഭിൽ ദേവ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Frevathy.sampath.16%2Fposts%2F2562356600740723&show_text=true&width=500
തനിക്കെതിരെ അകാരണമായി ഉന്നയിച്ച രേവതിക്കെതിരെ നിലവിൽ തെളിവുകളുടെ ബലത്തിൽ ആരോപണങ്ങൾ ഉന്നയിക്കുകയാണ് അഭിൽ ദേവ്. രേവതിയെ കുറിച്ച് താൻ അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങൾ അദ്ദേഹം ‘അന്വേഷണ’ത്തിനോട് വെളിപ്പെടുത്തി. രേവതി സമ്പത്തിനെക്കുറിച്ച് താൻ നടത്തിയ അന്വേഷണത്തിൽ ചൈനയിലെ വെയ്ഫാംഗ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കവേ സഹപാഠിയായ ഒരു പെണ്‍കുട്ടിയുടെ നഗ്നവീഡിയോ പകർത്തിയതിന് തുടർന്ന് ഈ കുട്ടി പുറത്താക്കപ്പെട്ടു എന്ന് അറിയാൻ സാധിച്ചു. ഇത് കൂടാതെ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന മുപ്പത് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഒരു മാസ് പെറ്റീഷനുമുണ്ട് രേവതിയുടെ പേരിൽ എന്നും അഭിൽ ‘അന്വേഷണ’ത്തോട് പറഞ്ഞു.
താൻ നടത്തിയ കേരള ഫാഷൻ ലീഗുമായി ബന്ധപ്പെട്ടാണ് തനിക്ക് രേവതിയുടെ ബന്ധമുണ്ടായിരുന്നത് എന്ന് അഭിൽ പറയുന്നു. 2015 ലാണ് ഇത്. രേവതിയാണ് തന്നെ ഇങ്ങോട്ട് ആദ്യമായി വിളിക്കുന്നത്. ചൈനയില്‍ എംബിബിഎസിന് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥി എന്ന് പറഞ്ഞാണ് വിളിച്ചത്. ഫാഷൻ മേഖലയിൽ വലിയ താൽപര്യം ഉണ്ട്. ഷോകളിൽ പങ്കെടുക്കണം എന്ന് പറഞ്ഞായിരുന്നു ബന്ധപ്പെട്ടത്. ഒരു പുതുമുഖം എന്ന നിലയിൽ ഫാഷൻ ലീഗിൽ ഒരവസരം കൊടുക്കുക മാത്രമാണ് ഞാൻ ചെയ്തത്. 2016 ല്‍ മാർച്ച് 3ന് കൊച്ചിയില്‍ വെച്ച് നടന്ന ഷോയില്‍ അവര്‍ക്ക് അവസരം കൊടുത്തു. ഈ ഷോയ്ക്ക് ശേഷം ഒന്ന് രണ്ടു തവണ ഈ കുട്ടി എന്നെ വിളിക്കുകയുമുണ്ടായി. എന്നാൽ പിന്നീട് കഴിഞ്ഞ അഞ്ച് വർഷമായി ഒരു ബന്ധവുമില്ല. മുൻപ് വിളിച്ച ഒരു കോളുകളും പത്ത് മിനുട്ട് പോലും ദൈർഖ്യമുണ്ടാവില്ല. ഇത് ആർക്ക് വേണേലും പരിശോധിക്കാമെന്നും അഭിൽ ദേവ് പറയുന്നു.
ഒരു കാര്യവുമില്ലാതെയാണ്, ഒരു തെളിവുപോലുമില്ലാതെ തനിക്ക് എതിരെ ആരോപണം ഉന്നയിച്ചത്. ഇത് തനിക്ക് ഉണ്ടാക്കിയ നഷ്ടങ്ങൾ ഏറെ വലുതാണ്. തന്നെ പോലെ തന്നെയാണ് ഇതിൽ ആരോപണ വിധേയരായ പലരുമെന്നും അഭിൽ ദേവ് പറയുന്നു. ഇപ്പോൾ തനിക്ക് ഉണ്ടായ ആരോപണം നാളെ മറ്റൊരാൾക്കും ഉണ്ടാകരുതെന്നാണ് ആഗ്രഹം അതുകൊണ്ടാണ് താൻ അവരെ കുറിച്ച് അന്വേഷിച്ചത്. അന്വേഷിച്ചപ്പോൾ ലഭിച്ച വിവരങ്ങൾ തന്നെ പോലും ഞെട്ടിച്ചുവെന്ന് അഭിൽ ദേവ് പറയുന്നു.
തന്നെ കുറിച്ച് ആരോപണമുന്നയിച്ചതോടെ ഇവരുടെ ഫേസ്ബുക്ക് പോസ്റ്റുകൾ താൻ ശ്രദ്ധിക്കാൻ തുടങ്ങി. ഇങ്ങനെ ശ്രദ്ധിക്കുന്നതിനിടക്ക് അവരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ഒരു കമന്റിന്റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് അവരെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. ഇവർ ചൈനയിലെ വെയ്ഫാംഗ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കവേ സഹപാഠിയായ ഒരു പെണ്‍കുട്ടിയുടെ നഗ്നവീഡിയോ പകർത്തിയതിന് തുടർന്ന് ഈ കുട്ടി പുറത്താക്കപ്പെട്ടു എന്നായിരുന്നു ആ കമന്റ്. എന്നാൽ ആ കമന്റിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ യാതൊരുവിധ വിധ സീലുകളോ മറ്റു ആധികാരികത ഉറപ്പ് വരുത്തുന്ന കാര്യങ്ങളോ ഇല്ല. അത് ചുവടുപിടിച്ച് ഞാൻ ചൈനയിലെ വെയ്ഫാംഗ് യൂണിവേഴ്‌സിറ്റിയില്‍ അന്വേഷിച്ചു.
ഈ കുട്ടിയ്‌ക്കെതിരെ നാല് തവണ യൂണിവേഴ്സിറ്റി നോട്ടീസ് നൽകിയിട്ടുണ്ട്. അതിൽ നാലാമത്തെ പരാതിയിന്മേലാണ് ഈ കുട്ടി പുറത്താക്കപ്പെടുന്നത്. സഹപാഠിയായ വിദ്യാർത്ഥിനിയുടെ നഗ്നവിഡിയോ ഈ കുട്ടി പകർത്തുകയും അത് ആ പെൺകുട്ടി കാണുകയും ചെയ്തു. തുടർന്ന് അവർ പരാതി നൽകിയിരുന്നു. തുടർന്ന് പരാതി നൽകിയ ആ പെൺകുട്ടിയുടെ കുടുംബത്തെയും ഞാൻ വിളിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് എട്ടു മാസത്തോളം മാനസികമായി തളർന്നു പോയ അവസ്ഥയിലായിരുന്നു ആ പെൺകുട്ടി എന്ന് അറിയാനും സാധിച്ചു.
ഇത് കൂടാതെ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന മുപ്പത് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഒരു മാസ് പെറ്റീഷനുമുണ്ട് രേവതിയുടെ പേരിൽ. യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച ഇതിന്റെ ഡോക്യൂമെന്റസ് തന്റെ പക്കൽ ഉണ്ടെന്ന് അഭിൽ ദേവ് പറയുന്നു. മറ്റു കുട്ടികളോടുള്ള മോശം പെരുമാറ്റവും ഹോസ്റ്റലിൽ വെച്ച് നടത്തിയ മറ്റു ചില സംഭവങ്ങളിലും ഇവർക്കെതിരെ പരാതിയുണ്ടെന്ന് അഭിൽ പറയുന്നു.
ഇതിന് പുറമെ രേവതി സമ്പത്ത് എന്ന വ്യക്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ തെന്റെ ഐഡന്റിറ്റി തെറ്റായി ഉപയോഗിക്കുന്നതായും അഭിൽ ദേവ് പറയുന്നു. അവരുടെ ഫേസ്ബുക്കില്‍ അസിസ്റ്റന്റ് സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്നുവെന്നാണ് പറഞ്ഞിരിക്കുന്നത്. 2019 ലാണ് ഇവർ കോയമ്പത്തൂരിലുള്ള കെഎസ്ജി കോളേജ് ഓഫ് ആര്‍ട്ട്‌സ് ആന്റ് സയന്‍സില്‍ ബി എസ്സി. സൈക്കോളജി വിദ്യാര്‍ത്ഥിയായി ചേര്‍ന്നത്. സ്വാഭാവികമായും ഒരു ഡിഗ്രി കോഴ്സ് പൂർത്തിയാക്കാൻ മൂന്ന് വർഷമെങ്കിലും എടുക്കും. അങ്ങനെ എങ്കിൽ രേവതിക്ക് ആ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ 2022 ൽ മാത്രമേ സാധിക്കൂ. പിന്നെ എങ്ങിനെയാണ് അവർ അസിസ്റ്റന്റ് സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്നത്. ഇത് തന്നെ ആളുകളെ പറ്റിക്കൽ ആണ്. സൈക്കോളജിസ്റ്റ് എന്ന നിലയില്‍ അവര്‍ പലരെയും കൗണ്‍സിലിംഗിന് വിധേയമാക്കുന്നുണ്ടെന്നാണ് അറിയുന്നത്. അങ്ങനെ കിട്ടുന്ന ചില രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതായും പരാതിയുണ്ട്. ഇങ്ങനെ ഇവർ ആരെയൊക്കെ പറ്റിച്ചിട്ടുണ്ടെന്ന് പുറത്ത് വരേണ്ടതുണ്ടെന്നും അഭിൽ ദേവ് ആവശ്യപ്പെടുന്നു.
ഇക്കാര്യങ്ങളെല്ലാം കാണിക്കുന്നത് ഇവരുടെ വ്യക്തിത്വമാണ്. ഒട്ടും ശുദ്ധമല്ലാത്ത ഒരു വ്യക്തിയാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നത് എന്നത് അപഹാസ്യമാണ്. താൻ ഇന്നുവരെ മറ്റൊരാളെയും ലൈംഗികമായോ മറ്റേതെങ്കിലും തരത്തിലോ ഉപദ്രവിച്ചിട്ടില്ല. രേവതിയുടെ പ്രശനം എന്താണെന്ന് തനിക്ക് മനസിലാക്കാൻ സാധിക്കുന്നില്ല എന്നും അഭിൽ ദേവ് പറയുന്നു. ഞാനുൾപ്പെടെയുള്ളവർക്ക് ഉണ്ടായ ബുദ്ധിമുട്ട് എത്രയാണെന്ന് ഇവർക്ക് മനസിലാകില്ല.
ഇതിൽ ആരോപിക്കപ്പെട്ട പലരെയും ഞാൻ വിളിച്ച് സംസാരിക്കുകയുണ്ടായി. പലരും പറയുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. ഇതിൽ ഒരു ബാങ്ക് ജീവനക്കാരൻ ഉണ്ട്. ലോൺ എടുത്തിട്ട് അടക്കാത്തത് മൂലം ഈ ജീവനക്കാരൻ രേവതിയെ വിളിക്കുകയുണ്ടായി. അതുകൊണ്ട് അയാൾക്കെതിരെ ആരോപണം ഉന്നയിച്ചു. അയാൾ ഇവർക്കെതിരെ പരാതി നൽകി. എന്നാൽ ഇതുവരെ എഫ്ഐആർ എടുത്തിട്ടില്ല. ഇതിൽ ഒരു ഡിവൈഎഫ്ഐ പ്രവർത്തകൻ പെട്ടിട്ടുണ്ട്. നടൻ സിദ്ദിഖിനെതിരെ ഈ പെൺകുട്ടി ഇട്ട പോസ്റ്റിൽ കമന്റ് ചെയ്‌തു എന്നതിന് ഇവർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് സ്റ്റേഷൻ എസ്ഐ ഇവരെ ഉപദേശിച്ചു. അതിനാൽ ഈ എസ്ഐക്കെതിരെയും ഇവർ ആരോപണം ഉന്നയിച്ചു. തന്നെ പീഡിപ്പിച്ചവരെന്ന് പറഞ്ഞ് രേവതി വെളിപ്പെടുത്തിയിരിക്കുന്ന ഒരാളുമായി ആ പോസ്റ്റ് ഇടുന്നതിന് തലേദിവസം അവര്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് ഇയാളെത്തന്നെ പണം ആവശ്യപ്പെട്ടും വിളിച്ചിരുന്നു.
പലരും ഇത്തരം വിവാദങ്ങളുടെ ഭാഗമാകേണ്ട എന്ന് കരുതിയാണ് ഇതിനെതിരെ പ്രതികരിക്കാത്തത്. എന്നാൽ ഇവർ ഇത്തരം ആരോപണങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇതൊരു തരം പബ്ലിസിറ്റി സ്റ്റണ്ട് ആയി മാത്രമേ കാണാ സാധിക്കുകയുള്ളു. മറ്റൊരാൾക്ക് ഇങ്ങനെ സംഭവിക്കരുത് എന്ന് കരുതിയാണ് ഞാൻ ഇതിനെതിരെ പ്രതികരിക്കുന്നത്. കഴിഞ്ഞ വർഷം ഒരു ലൈവിൽ മുഴുവൻ ഫാഷൻ ഇൻഡസ്ട്രിയെ തന്നെ ഈ കുട്ടി കുറ്റം പറയുന്നുണ്ട് എന്നും അഭിൽ ദേവ് വ്യക്തമാക്കുന്നു.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Frevathy.sampath.16%2Fvideos%2F2286542574988795%2F&show_text=false&width=267&t=0
ഡബ്ല്യൂസിസി അംഗം എന്ന ഐഡന്റിറ്റി ഉയർത്തി കാണിച്ചാണ് ഇവർ താനുൾപ്പെടെയുള്ളവർക്കെതിരെ പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. അത്കൊണ്ട് തന്നെ ഇക്കാര്യങ്ങൾ ചൂണ്ടി കാണിച്ച് അഭിൽ ദേവിന്റെ ഭാര്യ ശിൽപ ഡബ്ല്യൂസിസിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ മൂന്ന് ദിവസമായിട്ടും ഒരുവിധ മറുപടിയും ലഭിച്ചിട്ടില്ലെന് അഭിൽ ദേവ് പറയുന്നു. ഡബ്ല്യൂസിസി ഇതിന് ഉത്തരം നൽകിയേ മതിയാകൂ. ഇത്തരം ഒരു വിഷയം ഉണ്ടായിട്ട് ഒരു അംഗം പോലും ഇടപ്പെട്ടില്ല എന്നത് തീർത്തും നാണക്കേടാണ്. ഡബ്ല്യൂസിസി എന്ന സംഘടന എന്തിനാണ് തുടങ്ങിയത് മി ടൂ പോലുള്ളവയ്ക്ക് വേണ്ടി മാത്രമാണോ എന്നും അഭിൽ ദേവ് ചോദിക്കുന്നു.
താനുൾപ്പെടെയുള്ളവർക്ക് ഉണ്ടാക്കിയ നഷ്ടം വളരെ വലുതാണ്. ഇവരുടെ ആരോപണങ്ങൾ തീർത്തും കളവാണ്. ഇവർക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നും തനിക്ക് സംശയമുണ്ട്. അത്കൊണ്ട് തന്നെ രേവതി സമ്പത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും അഭിൽ ദേവ് ‘അന്വേഷണ’ത്തോട് വ്യക്തമാക്കി.