തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് 2022 മാര്‍ച്ച് മാസത്തില്‍ പ്രഖ്യാപിക്കും. നിരക്ക് പുതുക്കുന്നതിനായുള്ള കരട് മാനദണ്ഡങ്ങള്‍ കമ്മിഷന് തയ്യാറാക്കി തുടങ്ങി.ഉല്പാദനച്ചെലവ്, ശമ്പളം, വൈദ്യുതി ബോര്‍ഡിന്റെ വായ്പ തുടങ്ങി 180 ഘടകങ്ങളുടെ അടിസ്ഥാനത്തിലാണു നിരക്കു പുതുക്കുക. നിലവിലുള്ള വൈദ്യുതി നിരക്കിന് അടുത്ത മാര്‍ച്ച് 31 വരെയാണു പ്രാബല്യം. 2018ല്‍ ആണ് 4 വര്‍ഷത്തെ നിരക്ക് ഒന്നിച്ചു പ്രഖ്യാപിച്ചത്. 4 വര്‍ഷവും ഒരേ നിരക്ക് ആയിരുന്നു.
നിരക്ക് പുതുക്കുന്നതിനുള്ള കരട് മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ 3 ജില്ലകളില്‍ കമ്മിഷന് ഹിയറിങ് നടത്തും. തുടര്‍ന്ന് അടുത്ത 5 വര്‍ഷത്തേക്കുള്ള നിരക്ക് പുതുക്കണമെന്ന് ആവശ്യപ്പെട്ടു താരിഫ് പെറ്റീഷന് ഫയല്‍ ചെയ്യാന്‍ വൈദ്യുതി ബോര്‍ഡിനോടു നിര്‍ദേശിക്കും.വൈദ്യുതി ബോര്‍ഡ് നല്കുന്ന കണക്കുകള്‍ കൂടി പരിഗണിച്ചാകും നിരക്ക് തീരുമാനിക്കുക.