ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. ഇന്നലെ 46,148 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,02,79,331 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതിദിന കോവിഡ് മരണം ആയിരത്തില്‍ താഴെ എത്തി. ഇന്നലെ 979 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 3,96,730 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.ഇന്നലെ 58,578 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 2,93,09,607 ആയി ഉയര്‍ന്നു. നിലവില്‍ 5,72,994 പേരാണ് ചികിത്സയില്‍ കഴിയുന്നത്.രോഗമുക്തി നിരക്ക് 97 ശതമാനത്തിലേക്ക് അടുക്കുകയാണ്. 96.80 ശതമാനമാണ് രോഗമുക്തി നിരക്ക്.