അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യന്‍ വനിതാ സംഘത്തിന് സ്വര്‍ണം. പാരിസിൽ നടക്കുന്ന ലോകകപ്പ് സ്റ്റേജ് ത്രീയിൽ റിക്കർവ് വിഭാഗത്തിലാണ് ഇന്ത്യയുടെ നേട്ടം. കോമളിക ബാരി, ദീപിക കുമാരി, അങ്കിത ഭക്ത് എന്നിവരടങ്ങുന്ന സംഘമാണ് നേട്ടം കൈവരിച്ചിരിക്കുന്നത്.
ഫൈനലിൽ ഇന്ത്യ മെക്സികോയെ 5 – 1 ന് തോൽപ്പിച്ചു.
ഈ വർഷത്തെ ലോകകപ്പിൽ തുടർച്ചയായ രണ്ടാമത്തെ സ്വർണ്ണ മെഡലാണിത്. രണ്ട് മാസം മുമ്പ് ഗ്വാട്ടിമലയിൽ നടന്ന മത്സരത്തിൽ ഇതേ എതിരാളികളെ കീഴടക്കി ഇന്ത്യ സ്വർണം നേടിയിരുന്നു. 2011-ൽ ഷാങ്ഹായ്, 2013-ൽ മെഡലിൻ, 2013-ൽ വ്രോക്ലോ, 2014-ൽ വ്രോക്ലോ എന്നിവയാണ് ഇതിന് മുമ്പ് ഇന്ത്യ സ്വർണമെഡൽ നേടിയ ലോകകപ്പുകൾ.