തിരുവനന്തപുരം: മദ്യലഹരിയിൽ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശി ലിജുവാണ് മരിച്ചത്.തലയ്ക്ക് പറ്റിയ പരിക്കാണ് മരണകാരണം.കഴിഞ്ഞ പതിനേഴാം തിയതിയാണ് സംഭവം. ലിജുവും മകൻ ഷൈജുവും ഒന്നിച്ച് മദ്യപിക്കുകയും തുടർന്ന് വാക്കേറ്റത്തിൽ കലാശിക്കുകയുമായിരുന്നു.
വാക്കേറ്റത്തിനൊടുവിൽ ലിജുവിന്റെ തല ഷൈജു പിടിച്ച് തറയിൽ ഇടിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബോധം പോയ ലിജുവിനെ നാട്ടുകാര്‍ ചേർന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിൽ ഒളിവിൽ പോയ മകൻ ഷൈജുവിനെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു.