തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ഡൗൺ. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേര്‍ന്ന അവലോകന യോഗമാണ് തീരുമാനമെടുത്തത്.ഞായറാഴ്ച പ്രാർഥനകള്‍ക്കായി ദേവാലയങ്ങള്‍ക്ക് കൂടുതൽ ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വാരാന്ത്യ ലോക്ഡൗൺ നിലനിൽക്കുന്നതിനാല്‍ കൂടുതൽ പേരെ ഉൾെപ്പടുത്താൻ അനുമതിയില്ല. ആരാധനാലയങ്ങളിൽ 15 പേർക്ക് പ്രവേശിക്കാമെന്ന നിലവിലെ അനുമതി മാത്രമാണുള്ളത്. അതും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകണം. സംസ്ഥാനത്ത് ഞായറാഴ്ചയും സമ്പൂർണ ലോക്ഡൗൺ തുടരാണ് തീരുമാനം.