കോവോവാക്സിന്റെ കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നു. രണ്ട് മുതല്‍ 17 വരെ പ്രായപരിധിയുള്ള 920 കുട്ടികളില്‍ ജൂലൈ മാസത്തില്‍ ആരംഭിക്കും. ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ അടുത്ത മാസം 10 കേന്ദ്രങ്ങളില്‍ കുട്ടികളിലെ പരീക്ഷണം ആരംഭിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദര്‍ പുനാവാല പറഞ്ഞു.
അമേരിക്കന്‍ കമ്പനിയായ നോവോവാക്സ് വികസിപ്പിച്ച വാക്സിന് കോവോവാക്സ് എന്ന പേരിലാണ് ഇന്ത്യയില്‍ പുറത്തിറക്കുക. സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന് ഇന്ത്യയില്‍ നിര്‍മിക്കുക. രണ്ട് മുതല്‍ 17 വരെ പ്രായപരിധിയുള്ള 920 കുട്ടികളില്‍ ജൂലൈ മാസത്തില്‍ ആരംഭിക്കും. ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ അടുത്ത മാസം 10 കേന്ദ്രങ്ങളില്‍ കുട്ടികളിലെ പരീക്ഷണം ആരംഭിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദര്‍ പുനാവാല പറഞ്ഞു.അതേസമയം ഈ വര്‍ഷം സെപ്തംബറോടെ കോവോവാക്സ് വാക്സിന് പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദര്‍ പുനാവാല നേരത്തെ വ്യക്തമാക്കിയിരുന്നു.