തിരുവനന്തപുരം: മദ്യലഹരിയില്‍ യുവതിയെ കാറില്‍വെച്ച് മര്‍ദിച്ചയാള്‍ അറസ്റ്റില്‍.മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സൺ സ്റ്റാഫംഗത്തിന്റെ മകനായ അശോകിനെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകീട്ടാണ് അശോക് യുവതിയെ മര്‍ദിച്ചത്. തിരുവനന്തപുരം ലോ കോളേജ് ജങ്ഷനില്‍ ഒരാള്‍ കാറില്‍ വെച്ച് യുവതിയെ മര്‍ദിക്കുന്നതായി നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ മ്യൂസിയം പൊലീസ് അശോകിനെയും യുവതിയേയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതിനും മര്‍ദിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.സംഭവത്തിൽ അന്വേഷണം തുടരുകയാണ്.