ജയ്പൂര്‍: ഡെല്‍റ്റ പ്ലസ് കോവിഡ് ബാധ രാജസ്ഥാനിലും സ്ഥിരീകരിച്ചു.രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച 65കാരിക്കാണ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.മേയ് 31നാണ് വയോധികയുടെ സാംപിള്‍ പരിശോധനക്ക് അയച്ചത്. 25 ദിവസത്തിന് ശേഷമാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച് ഫലം ലഭിച്ചതെന്ന് ബിക്കാനീറിലെ പി.ബി.എം ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. രോഗിയുമായി ബന്ധപ്പെട്ടവര്‍ക്കും അയല്‍ക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇവരുടെ മേഖലയില്‍ ഒരു മാസത്തിനിടെ കോവിഡ് ബാധിച്ചവരെയെല്ലാം വീണ്ടും പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.