മുംബൈ: ഡെല്‍റ്റ പ്ലസ് വകഭേദത്തിലുള്ള കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇന്നലെ സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചുള്ള ആദ്യമരണം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് 48 പേരില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതില്‍ 21 കേസുകളും മഹാരാഷ്ട്രയിലാണ്.
രത്നഗിരി ജില്ലയില്‍ ഒന്‍പതും ജല്‍ഗാവ് ജില്ലയില്‍ ഏഴും പേര്‍ക്കാണ് അതിവേഗ വ്യാപനശേഷിയുള്ള ഈ വകഭേദം കണ്ടെത്തിയത്. മുംബൈയില്‍ 2 പേരിലും പാല്‍ഘര്‍, സിന്ധുദുര്‍ഗ്, താനെ ജില്ലകളില്‍ ഓരോരുത്തരിലും വകഭേദം കണ്ടെത്തിയിരുന്നു.നിലവിലെ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളെന്ന നിലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
















