വള്ളികുന്നം: പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വള്ളികുന്നം ഇലിപ്പക്കുളം കളത്തിൽ അനിൽ-ജയകുമാരി ദമ്പതികളുടെ മകൾ അനഘയാണ് (16) മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 6.30ഓടെയാണ് സംഭവം.വീടിന്റെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ നിലയിലായിരുന്നു.ഉച്ചക്ക് 1.30ന് ശേഷം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പിതാവ് ജോലി സ്ഥലത്തും മാതാവ് ബന്ധുവീട്ടിലും പോയിരുന്നു. വള്ളികുന്നം പൊലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.