പട്ന: ബിഹാറിലെ കോവിഡ് വാക്സിനേഷൻ സെന്ററില്‍ വാക്സിൻ ഇല്ലാതെ ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ച് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി.
ബിഹാറിലെ ചപ്ര ജില്ലയിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിലാണ് നഴ്സ് മരുന്ന് നിറയ്ക്കാതെ യുവാവിന് കുത്തിവെയ്പ്പ് നടത്തുന്നത്. നഴ്സ് പുതിയ സിറിഞ്ച് എടുത്ത് വാക്സിൻ നിറയ്ക്കാതെ ഒരാൾക്ക് കുത്തിവെക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ പകർത്തിയ സുഹൃത്ത് പറഞ്ഞപ്പോഴാണ് ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ചാണ് തന്നെ കുത്തിവച്ചതെന്ന് അറിഞ്ഞതെന്ന് വാക്സിൻ എടുക്കാനെത്തിയ യുവാവ് പറഞ്ഞു. മണിക്കൂറുകൾക്ക് ശേഷമാണ് യുവാവ് വിവരം അറിഞ്ഞത്.
സംഭവം വാക്സിനേഷൻ കേന്ദ്രത്തിലെ അധികൃതരെ അറിയിച്ചതായും വിഷയം പരിശോധിക്കാമെന്ന് അവർ ഉറപ്പ് നൽകിയെന്നും യുവാക്കൾ വ്യക്തമാക്കി.
Somewhere in #Bihar , Look at Bihari style , without vaccine giving injection, but friends were recording everything on mobile & when they came back to home , saw the truth 😡 @DrJwalaG @ShibuVarkey_dr @mangalpandeybjp @ArvinderSoin #FreeVaccine pic.twitter.com/IcCwFTXlMy
— The Warrior X (@optimusprime699) June 24, 2021