ന്യൂഡല്‍ഹി: ട്വിറ്റർ ഇന്ത്യ എം.ഡി മനീഷ് മഹേശ്വരിക്ക് അറസ്റ്റിൽ നിന്നും താൽക്കാലിക സംരക്ഷണം നൽകി കർണാടക ഹൈകോടതി. ചോദ്യം ചെയ്യലിനായി മനീഷ് മഹേശ്വരി ഗാസിയാബാദിലേക്ക് പോകേണ്ടതില്ലെന്നും ഓണ്‍ലൈനിലൂടെ ഹാജരായാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒരു വയോധികനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ സംബന്ധിച്ച് യു.പി പൊലീസ് സമന്‍സ് അയച്ചതിന് പിന്നാലെയാണ് മനീഷ് മഹേശ്വരി ഹൈക്കോടതിയെ സമീപിച്ചത്.
കേസ് ജൂൺ 29ലേക്ക് മാറ്റിയിട്ടുണ്ട്. അന്ന് കേസിൽ അന്തിമ വിധിയുണ്ടാകും. അതുവരെ ട്വിറ്റര്‍ എംഡിക്കെതിരെ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കരുതെന്നും കോടതി യുപി പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ജി.നരേന്ദ്രന്റേതാണ് ഉത്തരവ്.
ഇടക്കാല സംരക്ഷണം നല്‍കുന്നതിനെ എതിര്‍ത്ത യുപി പോലീസ് ഇത് മുന്‍കൂര്‍ ജാമ്യത്തിന് തുല്യമാണെന്ന് വാദിച്ചു. അന്വേഷണം തടയുന്നില്ലെന്നാണ് കോടതി മറുപടി നല്‍കിയത്. പോലീസ് അന്വേഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് അത് വെര്‍ച്വല്‍ വഴി ചെയ്യാമെന്നും ജസ്റ്റിസ് നരേന്ദര്‍ പറഞ്ഞു.
നേരത്തെ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരായില്ലെങ്കിൽ മഹേശ്വരിയെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു യു.പി പൊലീസ് ഭീഷണി. ഇതിന് പിന്നാലെയാണ് മനീഷ് മഹേശ്വരി ഹൈകോടതിയെ സമീപിച്ചത്.