കെ സുരേന്ദ്രനും പ്രസീത അഴീക്കോടും തമ്മിലുള്ള പുതിയ ഫോൺ സംഭാഷണം പുറത്ത്. സി കെ ജാനുവിനും ജെആർപിക്കും പണം നൽകിയത് ആർഎസ്എസ് അറിവോടെയാണെന്ന് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശമാണ് പുറത്തായത്. പണം ഏർപ്പാട് ചെയ്തിരിക്കുന്നത് ആർഎസ്എസ് ഓർഗനൈസിംഗ് സെക്രട്ടറി എം ഗണേഷാണെന്നാണ് സുരേന്ദ്രൻ്റെ സംഭാഷണത്തിലുള്ളത്. ജെ.ആർ.പിക്കുള്ള 25 ലക്ഷമാണ് കൈമാറുന്നതെന്നും സംഭാഷണത്തിൽ സുരേന്ദ്രൻ വിവരിക്കുന്നു.
മാര്‍ച്ച് 25 നാണ് കെ സുരേന്ദ്രന്‍ പ്രസീതയെ വിളിക്കുന്നത്. പണം കൈമാറിയത് മാര്‍ച്ച് 26 ന് ബത്തേരി മണിമല ഹോം സ്‌റ്റേയിലെ മുറിയില്‍ വെച്ചാണ്. പണം കൊണ്ടുവന്നത് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ ആണ്. തുണിസഞ്ചിയില്‍ പൂജാ സാധനങ്ങള്‍ എന്ന വ്യാജേനയാണ് പണം എത്തിച്ചത്. സി കെ ജാനുവാണ് പണം കൈപ്പറ്റിയതെന്നും പ്രസീത അഴീക്കോട് പറയുന്നു.
തന്റെ വെളിപ്പെടുത്തലിന് പിന്നില്‍ മറ്റൊരു കക്ഷികള്‍ക്കും പങ്കില്ല. ദളിത് ആദിവാസികളുടെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. ഇക്കാര്യങ്ങളൊക്കെ തുറന്ന് പറയാനുള്ള ആര്‍ജ്ജവമൊക്കെ ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ സമൂഹം ഞങ്ങള്‍ക്കൊപ്പമുണ്ട്. എന്‍ഡിഎയുമായി പാര്‍ട്ടിക്ക് ഇനി ബന്ധം ഉണ്ടാകില്ല. അടുത്ത ദിവസം തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. സി.കെ.ജാനുവിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക് ഒരു പുകഞ്ഞ കൊള്ളിയാണ്. അത് പുറത്ത് തന്നെയാണ്. ഒറ്റയ്ക്കാണ് തന്റെ പോരാട്ടം, ഇതിന്റെ പേരില്‍ താമസിക്കുന്ന വാടക വീട് വരെ ഒഴിഞ്ഞ് കൊടുക്കേണ്ട സ്ഥിതിയുണ്ട്. നിലപാട് മാറ്റില്ലെന്നും പ്രസീത പറഞ്ഞു.