ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടിയിലേക്ക് . കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.62 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 38.97 ലക്ഷമായി ഉയർന്നു. നിലവിൽ ഒരു കോടി പതിമൂന്ന് ലക്ഷം പേർ ചികിത്സയിലുണ്ട്.
ഇന്ത്യയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആദ്യമായി അരലക്ഷത്തിൽ താഴെ മാത്രം പ്രതിദിന കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,640 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ 1167 പേർ കോവിഡിനെ തുടർന്ന് മരണപ്പെടുകയും ചെയ്തു.
24 മണിക്കൂറിനിടെ 81,839 പേർ രോഗമുക്തി നേടി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2.99 കോടിയായി. 6.62 ലക്ഷം പേരാണ് നിലവിൽ കോവിഡിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നതെന്നും കണക്കുകൾ പറയുന്നു.
യുഎസിൽ മൂന്ന് കോടി നാൽപത്തിനാല് ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6.17 ലക്ഷം പേർ മരിച്ചു.രണ്ട് കോടി എൺപത്തിയെട്ട് ലക്ഷം പേർ രോഗമുക്തി നേടി.
















