കൊല്ലം: പരവൂര്‍ ഊഴായിക്കോട്ട് നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഊഴായിക്കോട്ട് സ്വദേശി ഇരുപത്തിരണ്ടുകാരി രേഷ്മയാണ് കുഞ്ഞിനെ പ്രസവിച്ചയുടന്‍ ഉപേക്ഷിച്ചത്. വിവാഹിതയും രണ്ട് വയസുള്ള കുഞ്ഞിന്‍്റെ അമ്മയുമായ രേഷ്മ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്്റെ നിര്‍ദ്ദേശപ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. സാമാന്യയുക്തിക്ക് അവിശ്വസനീയമെന്ന് തോന്നാവുന്ന കുറ്റകൃത്യത്തിൽ അന്വേഷണം തുടരുകയാണ് എന്നും പാരിപ്പള്ളി പൊലീസ് അറിയിച്ചു.
ഈ വര്‍ഷം ജനുവരി 5ന് പുലര്‍ച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദര്ശനന് പിള്ളയുടെ വീട്ടുവളപ്പില്‍ നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദര്ശനന് പിള്ളയുടെയും കുടുംബത്തിന്്റേയും നിലപാട്. എന്നാല്‍ കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത് സുദര്ശനന് പിള്ളയുടെ മകള്‍ രേഷ്മയാണെന്നാണ് ആറു മാസത്തിനിപ്പുറം പൊലീസ് കണ്ടെത്തിയത്.
വിവാഹിതയും രണ്ട് വയസുള്ള കുഞ്ഞിൻ്റെ അമ്മയുമാണ് രേഷ്മ. ഭർത്താവ് വിഷ്ണുവിൽ നിന്നു തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെയും ഗർഭം ധരിച്ചത്. എന്നാൽ രണ്ടാമത് ഗർഭിണിയായ വിവരം രേഷ്മ ഭർത്താവടക്കം വീട്ടുകാർ എല്ലാവരിൽ നിന്നും മറച്ചുവെച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, ഇന്നു വരെ കണ്ടിട്ടുപോലുമില്ലാത്ത കാമുകൻ്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത് എന്നാണ് പൊലീസ് പറയുന്നത്.
ജനുവരി 5 ന് പുലര്‍ച്ചെ വീട്ടിലെ ശുചി മുറിയില്‍ പ്രസവിച്ച രേഷ്മ ആരുമറിയാതെ കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്തതു പോലെ അഭിനയിച്ചു എന്നും പൊലീസ് പറയുന്നു.
എന്നാല്‍ രേഷ്മ ഗര്‍ഭിണിയാണെന്നോ തുടര്‍ന്ന് പ്രസവിച്ച വിവരമോ ഭര്‍ത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ലെന്നും അവിശ്വസനീയമാണ്. ഇക്കാര്യത്തിലെ കുടുംബാംഗങ്ങളുടെ മൊഴി പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും സാമാന്യയുക്തിക്ക് അവിശ്വസനീയമെന്ന് തോന്നാവുന്ന കുറ്റകൃത്യത്തില്‍ അന്വേഷണം തുടരുകയാണെന്നും പാരിപ്പള്ളി പൊലീസ് അറിയിച്ചു.