ഐസ്വാള്‍: .കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് ഒരു ലക്ഷം രൂപം നല്‍കാനൊരുങ്ങി മിസോറാം. കായിക മന്ത്രി റോബര്‍ട്ട് റൊമാവിയ റോയ്‌തെയാണ് ധനസഹായം പ്രഖ്യാപിച്ചത്. മിസോ സമുദായങ്ങള്‍ക്കിടയില്‍ ജനസംഖ്യാവര്‍ധനവ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണിത്.ഞായറാഴ്ച ഫാദേഴ്‌സ് ഡേയോടനുബന്ധിച്ചാണ് തന്റെ മണ്ഡലമായ ഐസ്വാള്‍ ഈസ്റ്റ്-2 വിലെ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള ജീവിച്ചിരിക്കുന്ന മാതാവിനോ പിതാവിനോ ഒരു ലക്ഷം രൂപ നല്‍കുമെന്ന് റോയ്‌തെ അറിയിച്ചത്.
റോയ്‌തെയുടെ മകന്റെ ഉടമസ്ഥതയിലുള്ള കണ്‍സ്ട്രക്ഷന്‍ കണ്‍സള്‍ട്ടന്റ് സ്ഥാപനമാണ് പാരിതോഷികത്തിന്റെ ചെലവ് വഹിക്കുന്നത്. പ്രത്യുത്പാദനനിരക്കും ജനസംഖ്യാ വളര്‍ച്ചാ നിരക്കും മിസോ ജനതക്കിടയിലെ കുറഞ്ഞു വരുന്നത് ആശങ്ക ജനിപ്പിക്കുന്ന വസ്തുതയാണെന്ന് റോയ്‌തെ പറഞ്ഞു. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ജനസംഖ്യാനിയന്ത്രണ നയങ്ങളും പദ്ധതികളും പ്രാവര്‍ത്തികമാക്കുന്നതിനിടെയാണ് മിസോറാമില്‍ വിരുദ്ധമായ നിലപാട് ജനപ്രതിനിധിയില്‍ നിന്നുണ്ടായിരിക്കുന്നത്