കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി ദക്ഷിണ ചൈന.ഗുവാങ്ഡോങ് പ്രവിശ്യയില്‍ ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടികൾ.ഇന്നലെ ആറു കോവിഡ് കേസുകളാണ് ഗുവാങ്ഡോങ് ആരോഗ്യ കമ്മീഷന് സ്ഥിരീകരിച്ചത്.ഇവര്‍ വിമാനത്താവളത്തിലെ ഭക്ഷണശാലയിലെ ജീവനക്കാരിയാണ്. ഇതോടെ, 460 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇവരുമായി അടുത്തിടപഴകിയ 110 പേരെ ക്വാറന്റീനിലാക്കാന്‍ അധികൃതർ ഉത്തരവിട്ടു.