ന്യൂഡല്‍ഹി: രാജ്യാന്തര യോഗ ദിനമായ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ജൂണ്‍ 21 തിങ്കളാഴ്ച രാവിലെ 6.30 യ്ക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
‘ജൂണ്‍ 21 നാളെ ഏഴാമത് യോഗ ദിനമാണ്. ഈ വര്‍ഷത്തെ യോഗ ദിന തീം ‘യോഗ ഫോര്‍ വെല്‍നസ്’ എന്നതാണ്. യോഗ ദിന പരിപാടിയിലുടെ നാഴെ രാവിലെ 6.30 യ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും..’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Tomorrow, 21st June, we will mark the 7th Yoga Day. The theme this year is ‘Yoga For Wellness’, which focusses on practising Yoga for physical and mental well-being. At around 6:30 AM tomorrow, will be addressing the Yoga Day programme.
— Narendra Modi (@narendramodi) June 20, 2021
ഏഴാമത് രാജ്യാന്തര യോഗ ദിനമാണ് നാളെ ആഘോഷിക്കുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് യോഗ ദിന മുഖ്യചടങ്ങ് ടെലിവിഷനില്‍ എല്ലാ ദൂരദര്ശന് ചാനലുകളിലും രാവിലെ 6.30 യ്ക്ക് സംപ്രേഷണം ചെയ്യും.