ബ്രസീലിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് രണ്ടായിരത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ ഒരു കോടി എഴുപത്തിയെട്ട് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.മരണസംഖ്യ അഞ്ച് ലക്ഷം പിന്നിട്ടു. രോഗികളുടെ എണ്ണത്തിൽ അമേരിക്കയും ഇന്ത്യയും മാത്രമാണ് ബ്രസീലിന് മുന്നിലുള്ളത്.
അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എൺപത്തിയൊൻപത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഇതുവരെ 38.74 ലക്ഷം പേർ മരിച്ചു. നിലവിൽ ഒരുകോടി പതിനഞ്ച് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.