സ്വകാര്യ ചാനൽ ചർച്ചയിലെ പരാമർശത്തിെൻറ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവർത്തക ആയിഷ സുൽത്താന ഇന്ന് ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും’കവരത്തി പൊലീസിന് മുന്നിലാണ് ഹാജരാവുക. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ബയോ വെപ്പൺ പരാമർശം നടത്തിയതിന്റെ പേരിൽ ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി.അബ്ദുൽ ഖാദർ ഹാജിയാണ് കവരത്തി പൊലീസിൽ പരാതി നൽകിയത്. ഇതോടെ രാജ്യദ്രോഹം, ദേശീയതക്കെതിരായ പരാമർശം എന്നീ വകുപ്പുകളിൽ പൊലിസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി ബി.ജെ.പി പ്രവർത്തകർ രാജിവയ്ക്കുകയും ചെയ്തിരുന്നു.
അതേസമയം നീതി പീഠത്തില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്നും സത്യം മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആയിഷ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ലക്ഷദ്വീപിനു വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്നും ഒരടി പോലും പിന്നോട്ടു പോകില്ലെന്നും ആയിഷ വ്യക്തമാക്കി.