വാക്കുതര്‍ക്കത്തിനിടയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിയ സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍. അണക്കര സ്വദേശിനി ജോമോൾ ആണ് അറസ്റ്റിലായത്. സംഭവ ശേഷം ഉളിവിൽ പോയ ജോമോളെ നെടുങ്കണ്ടത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.അയൽവാസിയായ മനുവിന്റെ കൈപ്പത്തിയാണ് ജോമോൾ വെട്ടിമാറ്റിയത്. ഇതിന് പിന്നാലെ ജോമോൾ വീട്ടിൽ നിന്നും കടന്നു കളഞ്ഞിരുന്നു. ബന്ധുവീടുകൾ കേന്ദ്രീകരിച്ചായിരുന്നു ജോമോൾക്കായി പോലീസ് അന്വേഷണം നടത്തിയത്. ഇതിനിടെ നെടുങ്കണ്ടത്തെ ബന്ധുവീട്ടിലുണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു.
വെള്ളിയാഴ്ചയാണ് ജോമോളും അയല്‍വാസിയായ യുവാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുന്നത്. തര്‍ക്കത്തിനിടയില്‍ വാക്കത്തി കൊണ്ട് വെട്ടേറ്റ യുവാവിന്റെ കൈപ്പത്തി അറ്റു. അണക്കര ആശുപത്രിമേട് കറുകശേരിയില്‍ മനുവിനാണ് വെട്ടേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മനു ചികിത്സയിലുള്ളത്.