പൃഥ്വിരാജ് സുകുമാരന്റെ പുതിയ ക്രൈം ത്രില്ലര്‍ ചിത്രം കോള്‍ഡ് കേസിന്റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി. ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രമാണ് ഇത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം എത്തുക.
‘ലോകത്ത് നിന്നും വിടപറയുന്ന ഓരോ ആത്മാക്കളും പറയുവാൻ ബാക്കി വെച്ച് പോയ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരിക്കും ‘ എന്ന സംഭാഷണത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ദുരൂഹമായി നടന്ന കൊലപാതകവും അതിനെ തുടർന്നുള്ള അന്വേഷണവുമാണ് ടീസറിൽ അവതരിപ്പിക്കുന്നത്.
‘കോൾഡ് കേസി’ൽ അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി.സത്യജിത്തിന്റെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. ശ്രീനാഥ് വി. നാഥ് ആണ് തിരക്കഥ. അരുവി ഫെയിം അദിതി ബാലനാണ് നായിക.
















