ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ച് തെലങ്കാന.സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി.ആരോഗ്യ വിദഗ്ധരുമായി ചേര്‍ന്ന് സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, രാജ്യത്ത് പുതുതായി 60,753 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1647 പേർ മരിച്ചു. 97,743 പേരാണ് 24 മണിക്കൂറിൽ രോഗമുക്തി നേടിയത്. ഇതോടെ ആകെ ആക്ടീവ് കേസുകൾ 7.6 ലക്ഷത്തിലേക്ക് താഴ്ന്നു. ആകെ മരണസംഖ്യ 3.85 ലക്ഷമായി.
















