ഹൈദരാബാദ്: തെലങ്കാനയില്‍ ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ തീരുമാനം. കോവിഡ് രണ്ടാം തരംഗം കുറയുന്നതിന്റെ സൂചനകള്‍ കാണിച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാനം പൂര്‍ണമായും തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കോവിഡ് പോസറ്റിവിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞുവെന്നും രോഗം പൂര്‍ണ നിയന്ത്രണത്തിലായിട്ടുണ്ടെന്നുമുള്ള മെഡിക്കല്‍ അധികൃതരുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ലോക്ഡൗണ്‍ പൂര്‍ണമായും ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.
ലോക്ഡൗണ്‍ സമയത്ത് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പൂര്‍ണമായും പിന്‍വലിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രോഗവ്യാപനത്തില്‍ ഗണ്യമായ കുറവാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെലുങ്കാനയിലുണ്ടായത്. 24 മണിക്കൂറിനിടെ 1417 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 12 പേര്‍ മരിച്ചു.
















