പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാരെ കാസർകോട് ജില്ലാ ആശുപത്രിയിൽ നിയമിച്ചതിനെച്ചൊല്ലി വിവാദം. താൽക്കാലികാടിസ്ഥാനത്തിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലാണ് ഇവരെ നിയമിച്ചത്. കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എ പീതാംബരന്റെ ഭാര്യയടക്കമുള്ളവരെയാണ് ജില്ലാ ആശുപത്രിയിൽ ആറ് മാസത്തേക്ക് നിയമിച്ചത്.
അതേസമയം ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയത് മാനദണ്ഡങ്ങൾ അട്ടിമറിച്ചാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

















