അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായരുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 ന് പച്ചാളം ശ്മശാനത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകൾ. പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. 73 വയസായിരുന്നു.
1985-ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്ത് രമേശൻ നായർ പ്രവേശിക്കുന്നത്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.ഗുരുപൗർണ്ണമി എന്ന കാവ്യ സമാഹാരത്തിനു 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും, ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും ആശാൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

















