റെക്കാഡ് വേഗത്തിൽ വാക്സിനേഷൻ പൂർത്തിയാക്കാനൊരുങ്ങി ചൈന.ലോകത്ത് മറ്റൊരു രാജ്യത്തിനും സാധിക്കാത്ത സമാനതകളില്ലാത്ത വേഗത്തിലാണ് ചൈനയിലെ കോവിഡ് വാക്‌സിനേഷന്‍ നടക്കുന്നത്.ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 945 ദശലക്ഷത്തിലധികം ഡോസുകളാണ് വിതരണം ചെയ്തത്.അമേരിക്കയിൽ വിതരണം ചെയ്ത വാക്സിനുകളുടെ മൂന്നിരട്ടിയാണിത്. ആഗോള തലത്തിലെ വാക്സിനേഷന്റെ ശതമാനവും ചൈനയിലാണ്.
ചൈനയിലെ 140 കോടിയോളം വരുന്ന ജനങ്ങള്‍ വാക്‌സിനേറ്റഡാവാന്‍ ഇനി ദിവസങ്ങള്‍ മാത്രം മതിയെന്നാണ് കണക്കുകള്‍ പറയുന്നത്. രാജ്യത്ത് വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും ചൈനീസ് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്
















