ലോകരാജ്യങ്ങളിൽ കോവിഡ് വൈറസിന്‍റെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നു .പെറുവുൽ ആദ്യമായി കണ്ടെത്തിയ ലാംഡ വകഭേദം ഇതുവരെ 29 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായാണ് വിവരം. തെക്കേ അമേരിക്കൻ രാജ്യങ്ങളായ അർജന്റീന, ചിലി തുടങ്ങിയ രാജ്യങ്ങളിൽ ലാംഡ വകഭേദം വളരെ വേഗം വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ പെറുവിലാണ് ഈ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഉയർന്ന വ്യാപന സാദ്ധ്യതയുള്ളതിനാൽ രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. 2021 ഏപ്രിൽ മുതൽ പെറുവിൽ റിപ്പോർട്ട് ചെയ്ത 81 ശതമാനം കേസുകളും ഈ വകഭേദത്തിന്റേതാണെന്നും അധികൃതർ വ്യക്തമാക്കി .
















