കൊച്ചി: ഓക്സിജൻ വില വർധന ആശുപത്രികളുടെ നടത്തിപ്പിനെ സാരമായി ബാധിക്കുന്നുവെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ ഹൈക്കോടതിയെ അറിയിച്ചു. ചികിത്സാ നിരക്ക് ഏകീകരിച്ചുള്ള സർക്കാർ ഉത്തരവിൽ ഓക്സിജനും ഉൾപ്പെട്ടതിനാൽ രോഗികളിൽ നിന്നും കൂടിയ തുക ഈടാക്കാൻ ആകില്ലെന്നും ഇത് ആശുപത്രികളെ പ്രതിസന്ധിയിലാക്കുകയാണ്.
ഈ അടിയന്തര ഇടപെടലുണ്ടാകണമെന്നുമായിരുന്നു മാനേജ്മെന്റുകളുടെ ആവശ്യം. കേസിൽ ഓക്സിജൻ വിതരണ കമ്പനിയായ ഇൻ ഓക്സിന് നോട്ടീസ് അയയ്ക്കാൻ കോടതി നിർദ്ദേശം നല്‍കി. ഹർജി ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.
വിലവർധിപ്പിച്ച നടപടിയിൽ യോജിപ്പില്ല എന്ന് സർക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. ഹർജി ഹൈകോടതി വരുന്ന തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.